കോലഞ്ചേരി: വടയമ്പാടിയിൽ മാധ്യമപ്രവർത്തകർക്ക് നേരെ ആര്‍എസ്എസ് പ്രവർത്തകരുടെ ആക്രമണം. ജനമഠത്തെ ഭൂമി വിവാദവുമായി ബന്ധപ്പെട്ട സമരത്തിനിടെയുണ്ടായ സംഘർഷാവസ്ഥ റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് മാധ്യമപ്രവർത്തകർക്ക് നേരെ ആക്രമണം നടന്നത്.

ദലിത്​ ഭൂസമര സമിതി സംഘടിപ്പിച്ച ദളിത് ആത്മാഭിമാന സംഗമത്തിനെത്തിയ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. സംഗമത്തിനെത്തിയ ദളിത്​ പ്രവർത്തകരും ഇവരെ തടയാ​നെത്തിയ സംഘപരിവാർ പ്രവർത്തകരും ചേരി തിരിഞ്ഞ് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചതിനെ തുടര്‍ന്നാണ് നടപടി. 

സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കിയപ്പോഴും മുദ്രാവാക്യം വിളി തുടങ്ങിവച്ച എര്‍എസ്എസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തില്ല. മീഡിയ വണ്‍, സൗത്ത് ലൈവ്, ഐഇ മലയാളം എന്നീ മാധ്യമങ്ങളുടെ റിപ്പോർട്ടർമറക്കാണ് മർദ്ദനം ഏറ്റത്. 

ദളിത് കുടുംബങ്ങൾക്ക് പ്രവേശനാനുമതി നിഷേധിച്ച് വടയമ്പാടി ഭജനമഠത്തുള്ള ഒന്നര ഏക്കറോളം റവന്യൂ ഭൂമി എൻ.എസ്.എസിന് പതിച്ച് നൽകിയതിനെതിരെ പത്ത് മാസത്തോളമായി ദളിത് കുടുംബങ്ങൾ സമരത്തിലാണ്.