മലപ്പുറം എസ്പി ദേബേഷ് കുമാര്‍ ബെഹ്‌റയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഐജി എം.ആര്‍. അജിത് കുമാര്‍ നടപടിയെടുത്തത്. എസ്‌ഐയുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചയുണ്ടായി. പ്രാഥമിക നടപടികള്‍ പോലും സ്വീകരിച്ചില്ല. പോസ്‌കോ നിയമപ്രകാരം കേസെടുത്തില്ല. ശിശുക്ഷേമ സമിതിയെ വിവരമറിയിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു.
എസ്‌ഐക്ക് പുറമെ കസബ മുന്‍ സിഐ വിപിന്‍ ദാസ്, ഡിവൈഎസ്പിയുടെ ചുമതലയുണ്ടായിരുന്ന വാസുദേവന്‍ എന്നിവര്‍ക്കെതിരെയും നടപടി വേണമെന്ന് എസ്പി ദേബേഷ്‌കുമാര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നുണ്ട്
