ശബരിമല സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് നടി വരലക്ഷമി ശരത്കുമാര്‍. ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നതിനെ എതിർക്കേണ്ട കാര്യമില്ലെന്നും സ്ത്രീയും പുരുഷനും ദൈവത്തിന് മുൻപില്‍ ഒരുപോലെയാണെന്നും വരലക്ഷ്മി അഭിപ്രായപ്പെട്ടു. ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു വരലക്ഷ്മി.  

ചെന്നൈ: ശബരിമല സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് നടി വരലക്ഷമി ശരത്കുമാര്‍. ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നതിനെ എതിർക്കേണ്ട കാര്യമില്ലെന്നും സ്ത്രീയും പുരുഷനും ദൈവത്തിന് മുൻപില്‍ ഒരുപോലെയാണെന്നും വരലക്ഷ്മി അഭിപ്രായപ്പെട്ടു. ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു വരലക്ഷ്മി. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മലയാളത്തില്‍ അക്രമിക്കപ്പെട്ട നടിക്ക് കൂടുതല്‍ പേർ പിന്തുണ നല്‍കേണ്ടതായിരുന്നു. ഭയം കാരണമാകാം പലരും വിട്ടുനിന്നത്. ഇപ്പോഴത്തെ സംഭവവികാസങ്ങളെ പറ്റി അറിയില്ലെന്നും വരലക്ഷ്മി വ്യക്തമാക്കി. തമിഴ് സിനിമാ ലോകത്ത് ഉയര്‍ന്ന മി ടൂ ആരോപണങ്ങളെപ്പറ്റിയും വരലക്ഷ്മി പ്രതികരിച്ചു. കണ്ടാല്‍ മാന്യൻമാർ എന്ന് തോന്നുന്നവർ യഥാർത്ഥത്തില്‍ അങ്ങനെയല്ലെന്ന് തെളിഞ്ഞുവെന്ന് നടി പറഞ്ഞു. വൈരമുത്തുവിനെതിരെ ഉയര്‍ന്ന ലൈംഗികാരോപണത്തെപ്പറ്റിയായിരുന്നു വരലക്ഷിമിയുടെ പ്രതികരണം.