കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചിരുന്നു
കൊച്ചി: വരാപ്പുഴ കസ്റ്റഡി കൊലപാതകത്തിൽ ജയിലിൽ കഴിയുന്ന എസ്.ഐ ദീപക് നൽകിയ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോൾ കേസ് ഡയറിയും സാക്ഷി മൊഴിയും ഹാജരാക്കാൻ അന്വേഷണ സംഘം സമയം നീട്ടി ചോദിച്ചിരുന്നു.
ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തത് എസ്‌പിയുടെ നേതൃത്വത്തിലുള്ള ആർ.ടിഎഫ് സ്ക്വാഡ് ആണെന്നും തനിക്ക് ഇതേക്കുറിച്ച് ഒന്നും അറിയില്ലെന്നുമായിരുന്നു എസ്ഐയുടെ വാദം. കസ്റ്റഡി മർദ്ദനം നടന്നെങ്കിൽ സിസിടിവി പരിശോധിക്കാമെന്നും ദീപക് കോടതിയെ അറിയിച്ചു. എന്നാൽ ദീപകിന് ജാമ്യം അനുവദിക്കരുതെന്നായിരുന്നു സർക്കാർ നിലപാട്. കേസിൽ സാക്ഷി മൊഴി ദീപക്കിന് എതിരാണെന്നും സർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്.
