ശ്രീജിത്തിന്‍റെ മര്‍ദ്ദിച്ചിട്ടില്ല അന്വേഷണ സംഘം മനപ്പൂര്‍വ്വം കുടുക്കിയതെന്ന് ദീപക്ക് 

കൊച്ചി: വരാപ്പുഴ കസ്റ്റഡി കൊലപാതക കേസില്‍ നാലാം പ്രതിയായ എസ്ഐ ദീപകിന്‍റെ ജാമ്യാപേക്ഷ ഇന്ന് ഹൈകോടതി പരിഗണിക്കും. നേരത്തെ കേസ് പരിഗണിച്ച കോടതി സർക്കാരിനോട് നിലപാട് അറിയിക്കാൻ ആവശ്യപ്പെട്ടിരുന്നു. താൻ ശ്രീജിത്തിനെ മർദ്ദിച്ചതായി സാക്ഷി മൊഴി പോലും ഇല്ല. മർദ്ദിച്ചത് ആർടിഎഫുകാരാണ് എന്നാണ് ദീപക്കിന്‍റെ മൊഴി. തന്നെ അന്വേഷണ സംഘം മനഃപൂർവം കേസിൽ പ്രതിയാക്കി എന്നുമാണ് ദീപക് ജാമ്യാപേക്ഷയിൽ പറയുന്നത്. 

കസ്റ്റഡി മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശ്രീജിത്തിന്‍റെ ഭാര്യ അഖില സമർപ്പിച്ച ഹർജിയും ഹൈ കോടതിയുടെ പരിഗണനയിൽ ഉണ്ട്. ഈ ഹർജി 22 നാണ് പരിഗണിക്കുക. സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സർക്കാർ നേരത്തെ കോടതിയെ നിലപാട് അറിയിച്ചിട്ടുണ്ട്.