ദീപകിന്‍റെ വീട്ടു പടിക്കൽ സത്യാഗ്രഹം ഇരിക്കും

കൊച്ചി: വരാപ്പുഴ ശ്രീജിത്തിന്‍റെ കസ്റ്റഡി മരണത്തില്‍ കുറ്റാപോപിതനായ വരാപ്പുഴ എസ്ഐ ദീപക്കിനെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ സമരം ചെയ്യുമെന്ന് ശ്രീജിത്തിന്റെ കുടുംബം. എസ്ഐയുടെ അറസ്റ്റ് ഉണ്ടായില്ലെങ്കിൽ ദീപകിന്‍റെ വീട്ടു പടിക്കൽ സത്യാഗ്രഹം ഇരിക്കുമെന്ന് ശ്രീജിത്തിന്റെ അമ്മ ഏഷ്യാനെറ്റ്‌ ന്യൂസ്‌നോട്‌ പറഞ്ഞു. മൂന്ന് ആര്‍ടിഎഫുകാർ മാത്രമല്ല പ്രതികൾ. എസ്ഐ ദീപക്, പറവൂർ സിഐ, റൂറൽ എസ്പി എന്നിവരും ശ്രീജിത്തിന്‍റെ മരണത്തിനു ഉത്തരവാദികൾ ആണെന്ന് കുടുംബം ആരോപിക്കുന്നു.