വരാപ്പുഴയിൽ ഗൃഹനാഥന്‍റെ ആത്മഹത്യ; പൊലീസ് മുറ നേരിട്ട പ്രതിയെ മനുഷ്യാവകാശ കമ്മീഷന്‍ സന്ദര്‍ശിക്കും

First Published 9, Apr 2018, 3:18 PM IST
varappuzha householder suicide case accuse hospitalized
Highlights
  • പൊലീസ് സ്റ്റേഷനില്‍ പ്രതിക്ക് ക്രൂര മര്‍ദ്ദനം
  • ശ്രീജിത്തിനെ മനുഷ്യാവകാശ കമ്മീഷന്‍ സന്ദര്‍ശിക്കും

കൊച്ചി: വരാപ്പുഴയിൽ  അക്രമത്തെ തുടർന്ന് ഗൃഹനാഥൻ ജീവനൊടുക്കിയ സംഭവത്തിൽ പോലീസ് കസ്റ്റഡിയിലെടുത്ത പ്രതി വരാപ്പുഴ സ്വദേശി ശ്രീജിത്തിനെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ആക്റ്റിംഗ് അധ്യക്ഷൻ പി.മോഹനദാസ്  സന്ദർശിക്കും. ശ്രീജിത്ത് അതീവ ഗുരുതരാവസ്ഥയിൽ ചേരാനല്ലൂർ ആസ്റ്റർ മെഡിസിറ്റി ആശുപത്രിയിലാണുള്ളത്. ആശുപത്രിയിലാണ് സന്ദർശനം. പോലീസ് മർദ്ദനം കാരണമാണ് ശ്രീജിത്ത് ഗുരുതരാവസ്ഥയിലായതെന്ന് ആരോപണം ഉയർന്നിട്ടുണ്ട്.
 

loader