കൊച്ചി: വരാപ്പുഴ പെണ്‍വാണിഭകേസില്‍ ശോഭാ ജോണ്‍ അടക്കം രണ്ട് പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി. എട്ട് പ്രതികളുള്ള കേസില്‍ അഞ്ച് പ്രതികളെ തെളിവുകളുടെ അഭാവത്തില്‍ കോടതി വിട്ടയച്ചു. മുന്‍ സൈനിക ഉദ്യോഗസ്ഥനായ ജരാജന്‍ നായരാണ് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയ രണ്ടാം പ്രതി. പ്രതികളുടെ ശിക്ഷ ഇന്ന് വിധിക്കും.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പെണ്‍വാണിഭ സംഘത്തിന് കൈമാറുകയും നിരവധി പേര്‍ കൂട്ട ബലാത്സംഘത്തിനിരയാക്കുകയും ചെയ്ത സംഭവത്തിലെ ആദ്യ വിധി പ്രസ്താവമാണ് ഇന്ന് എറണാകുളം ജില്ലാ സെഷന്‍സ് കോടതി നടത്തിയത്. ശോഭാ ജോണ്‍ അടക്കം എട്ട് പ്രതികളുള്ള കേസില്‍ രണ്ട് പേര്‍ മാത്രമാണ് കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തയത്. ശോഭ ജോണ്‍ പെണ്‍കുട്ടിയെ വാങ്ങുകയും പെണ്‍വാണിഭ സംഘത്തിന് വില്‍പ്പന നടത്തുകയുംചെയ്തെന്ന് കോടതി കണ്ടെത്തി.
കുട്ടിയെ തടങ്കലില്‍ വെച്ച് നിരവധി തവണ പീഡനത്തിനിരയാക്കിയെന്നതാണ് മുന്‍ കേണല്‍ ജരാജന്‍ നായര്‍ ചെയത കുറ്റം. കേസില്‍ ശോഭ ജോണിന്റെ ഡ്രൈവര്‍ അനി എന്ന കാപ്പ് അനി, പെണ്‍കുട്ടിയുടെ സഹോദരി പുഷ്പവതി, സഹോദരി ഭര്‍ത്താവ് വിനോദന്‍, ഇടനിലക്കാരന്‍ ജെയ്സണ്‍, അജി എന്നിവരെയാണ് കോടതി തെിവുകളുടെ അഭാവത്തില്‍ വിട്ടയച്ചത്.
ആറം പ്രതി ജിന്‍സന്‍ വിചാരണക്കിടെ മരിച്ചതിനാ. കേസില്‍ നിന്ന് ഒഴിവാക്കി. 2012ലാണ് ആദ്യ കേസിലെ കുറ്റപത്രം സമര്‍പ്പിച്ചത്. പെണ്‍കുട്ടിയെ വവിധ സസ്ഥലങ്ങലില്‍ പീഡനത്തിനിരയാക്കിയതിന് നാല്‍പ്പതോളം കേസുകളാണ് പോലീസ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 21 കേസുകളിലും മുഖ്യ ഇടനിലക്കാരിയായ ശോഭാ ജോണ്‍ പ്രതിയാണ്.
