വരാപ്പുഴ കസ്റ്റ‍ഡി കൊല : പൊലീസ് അന്വേഷണത്തിനെതിരെ ഹൈക്കോടതി
കൊച്ചി: വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി കൊലപാതക കേസ് പൊലീസ് അന്വേഷിക്കുന്നതിനെതിരെ ഹൈക്കോടതി പരാമര്ശം. വരാപ്പുഴ കസ്റ്റഡി കൊലക്കേസ് . 'പൊലീസിനെതിരായ കേസ് പൊലീസ് തന്നെ അന്വേഷിക്കുന്നത് ശരിയല്ല' എന്നായിരുന്നു കോടതിയുടെ പരാമര്ശം.
അതേസമയം അന്വേഷണം ശരിയായ ദിശയിലെന്ന് സർക്കാർ കോടതിയിൽ അറിയിച്ചു. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ സർക്കാരിൽ നിന്ന് ഹൈക്കോടതി വിശദീകരണം തേടി. അടുത്തമാസം നാലിന് വിശദീകരണം അറിയിക്കണം.
മരിച്ച ശ്രീജിത്തിന്റെ ഭാര്യ അഖിലയമാണ് സംസ്ഥാന സർക്കാരിനേയും സിബിഐയേയും എതിർകക്ഷികളാക്കി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. പൊലീസുകാർ പ്രതികളായ കേസ് സംസ്ഥാന പൊലീസ് തന്നെ അന്വേഷിക്കുന്നത് കൊണ്ട് പ്രയോജനമില്ലെന്നാണ് പ്രധാന ആരോപണം.
