റോഡിലൂടെ വന്ന യാത്രക്കാരെ  ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞു. ഒരു ബൈക്ക് യാത്രികനെ മര്‍ദ്ദിച്ചതായും ആരോപണമുണ്ട്. 

വരാപ്പുഴ:പോലീസ് കസ്റ്റഡിയില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധവുമായി എത്തിയ ബിജെപി പ്രവര്‍ത്തകര്‍ റോഡ് തടയുന്നു. വരാപ്പുഴ പോലീസ് കസ്റ്റഡിയിലെടുത്ത ശ്രീജിത്ത് മരണപ്പെട്ട സംഭവത്തിലാണ് ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധം. 

Add Asianetnews as a Preferred SourcegooglePreferred

കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് വരാപ്പുഴ പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയ ബിജെപി പ്രവര്‍ത്തകര്‍ എറണാകുളം- ഗുരുവായൂര്‍ ദേശീയപാത ഉപരോധിക്കുകയും ചെയ്തു. റോഡിലൂടെ വന്ന യാത്രക്കാരെ ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞു. ഒരു ബൈക്ക് യാത്രികനെ മര്‍ദ്ദിക്കുകയും ചെയ്തു. വഴി യാത്രക്കാരായ വനിതകള്‍ക്ക് നേരെയും ബിജെപി പ്രവര്‍ത്തകരുടെ അസഭ്യവര്‍ഷമുണ്ടായി.