പൊലീസ് കസ്റ്റഡിയിൽ മരിച്ച വാരാപ്പുഴയിലെ ശ്രീജിത്തിന്റെ ഭാര്യ അഖില സർക്കാർ ജോലിയിൽ പ്രവേശിച്ചു

എറണാകുളം: പൊലീസ് കസ്റ്റഡിയിൽ മരിച്ച വാരാപ്പുഴയിലെ ശ്രീജിത്തിന്‍റെ ഭാര്യ അഖില സർക്കാർ ജോലിയിൽ പ്രവേശിച്ചു. പറവൂർ താലൂക്ക് ഓഫീസിൽ ക്ലാർക്ക് ആയിട്ടാണ് ജോലി. രാവിലെ പറവൂർ തഹസിൽദാരുടെ മുന്നിൽ നിയമന ഉത്തരവും സർട്ടിഫിക്കറ്റുകളും ഹാജരാക്കി. ഇവ പരിശോധിച്ച ശേഷം തഹസിൽദാർ ജോലിയിൽ പ്രവേശിക്കാൻ അനുമതി നൽകി. 

ഓഫീസിലെ എ3 സെക്ഷനിൽ ആണ് അഖിലയ്ക്ക് സീറ്റ്‌ നൽകിയിരിക്കുന്നത്. രണ്ടാം തീയതിയാണ് അഖിലയ്ക്ക് ജോലി നൽകാൻ സർക്കാർ തീരുമാനിച്ചത്. 17ന് ജില്ല കളക്ടർ വീട്ടിലെത്തി ഉത്തരവ് കൈമാറി. ശ്രീജിത്തിന്‍റെ ജീവന്‍റെ വിലയാണ് ജോലിയെന്നും, ഇത് കിട്ടിയത് ആശ്വാസം നൽകുന്നുവെന്നും അഖില പറഞ്ഞു.