രാജസ്ഥാനില്‍ വരുന്ന തിരഞ്ഞെടുപ്പില്‍ ബിജെപിയെ വസുന്ധര രാജെ സിന്ധ്യ നയിക്കും
ജയ്പൂര്: നിലവിലെ രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ബി.ജെ.പിയെ നയിക്കും. ജയ്പൂരിൽ സംസ്ഥാന നേതാക്കളുടെ യോഗത്തിലാണ് വസുന്ധര രാജെ സിന്ധ്യയെ മുഖ്യമന്ത്രി സ്ഥാനാര്ഥിയായി പാര്ട്ടി അധ്യക്ഷൻ അമിത് ഷാ പ്രഖ്യാപിച്ചത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലേതിനെക്കാളും കൂടുതൽ സീറ്റ് നേടി ബി.ജെ.പി വീണ്ടും അധികാരത്തിലെത്തുമെന്നാണ് വസുന്ധര രാജെ സിന്ധ്യയുടെ പ്രതീക്ഷ.
