ആലപ്പുഴയിലെ വയലാര്‍ സ്മാരകത്തിന് നേരെ ആക്രമണം. സ്മൃതി മണ്ഡപത്തിന് സമീപമുള്ള ഗേറ്റിന്റെ ഇരുമ്പു കമ്പികള്‍ അറുത്തു മാറ്റിയ നിലയില്‍ കാണപ്പെട്ടു. ഗേറ്റിനോട് ചേര്‍ന്ന ഭിത്തിയിലും പാടുകളുണ്ട്. ഇന്നലെ രാത്രിയാണ് സംഭവമുണ്ടായതെന്ന് കരുതുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്ഥലത്ത് ആര്‍.എസ്.എസ്-സി.പി.എം സംഘര്‍ഷം നിലനില്‍ക്കുകയായിരുന്നു. ആക്രമണത്തിനു പിന്നില്‍ ആര്‍.എസ്.എസ് ആണെന്ന് സി.പി.എം. ആരോപിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് വൈകിട്ട് സി.പി.എമ്മും സി.പി.ഐയും സംയുക്തമായി വൈകിട്ട് പ്രതിഷേധ പ്രകടനം നടത്തി.