വയൽക്കിളികളുടെ ലോങ്ങ് മാർച്ച് ഉടനില്ല
കണ്ണൂർ: കീഴാറ്റൂർ ബൈപ്പാസിനെതിരായ വയൽക്കിളികളുടെ ലോങ്ങ് മാർച്ച് ഉടനില്ല. എന്നാല്‍ ഓഗസ്റ്റ് 11ന് തൃശൂരില്‍ സമര സംഗമം നടത്തുമെന്ന് വയൽക്കിളികൾ അറിയിച്ചു. വയൽകിളി സമര സമിതിയുടെ യോഗത്തിന് ശേഷമാണ് ലോംഗ് മാർച്ച് ഉടന്‍ ഉണ്ടാകില്ലെന്ന് തീരുമാനിച്ചത്.
അതിനിട സമരക്കാരെ പിന്തിരിപ്പിക്കാനുള്ള ശ്രമം ഇനിയും തുടരുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജൻ അറിയിച്ചു. വയൽക്കിളികൾ സമരത്തിൽ നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട അദ്ദേഹം സമരത്തിന്റെ നട്ടെല്ല് ചില തീവ്രവാദസംഘടനകളാണെന്നും പറഞ്ഞു.
വയൽക്കിളികളുടെ സമരം ഒത്തുതീർപ്പാക്കാൻ സിപിഎം ജില്ലാ നേതൃത്വം ഇതിനു മുൻപും ശ്രമിച്ചിട്ടുണ്ട്. ഇനിയും ശ്രമം തുടരും. കേരളത്തിൽ മാവോയിസ്റ്റ്-ഇസ്ലാമിക് സഖ്യം രൂപപ്പെടുകയാണ്. വയൽക്കിളികളുടെ ലോംങ്ങ് മാർച്ചിന് പിന്നിലും മാവോയിസ്റ്റ്-ഇസ്ലാമികസഖ്യമാണ് - ജയരാജൻ ആരോപിച്ചു.
