സമരത്തോട് അനുഭാവമുള്ളവരുടെ സംസ്ഥാനതല യോഗം ആണ് ചേരുന്ന

കണ്ണൂർ: ബൈപാസ് വിഷയത്തിൽ ലോം​ഗ് മാർച്ചിന് മുന്നോടിയായി കിഴാറ്റൂരിൽ വയൽകിളി സമര സമിതിയുടെ യോഗം ഇന്ന്. ലോം​ഗ് മാർച്ച് തിയതി ഇന്ന് പ്രഖ്യാപിച്ചേക്കും.

സമരത്തോട് അനുഭാവമുള്ളവരുടെ സംസ്ഥാനതല യോഗം ആണ് ചേരുന്നത്. വയൽകിളികൾക്കൊപ്പം പാപ്പിനിശ്ശേരി തുരുത്തി ബൈപാസ് സമരക്കാരും ലോങ്ങ് മാർച്ചിൽ പങ്കെടുക്കും എന്നറിയിച്ചിട്ടുണ്ട്. രാവിലെ 11 മണിക്ക് കണ്ണൂരിൽ വെച്ചാണ് യോഗം. അതേസമയം യോഗം നടത്താനിരുന്ന സ്പോർട്സ് കൗൺസിൽ ഹാളിന് അധികൃതർ അനുമതി നിഷേധിച്ചതായി വയൽകിളികൾ പറഞ്ഞു.