മേധാപട്കർ അടക്കമുള്ള നേതാക്കളെ പങ്കെടുപ്പിക്കുമെന്നും സമരസമിതി അറിയിച്ചു. സമര സമിതി യോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്.  

കണ്ണൂര്‍: കിഴാറ്റൂരിൽ സമരം ശക്തമാക്കാന്‍ 'വയല്‍ക്കിളികളു'ടെ തീരുമാനം. 'പരിസ്ഥിതി കേരളം കിഴാറ്റൂരിലേക്ക്' എന്ന പേരിൽ ഡിസംബർ 30 ന് വയൽ പിടിച്ചെടുക്കൽ സമരം നടത്തും. മേധാപട്കർ അടക്കമുള്ള നേതാക്കളെ പങ്കെടുപ്പിക്കുമെന്നും സമരസമിതി അറിയിച്ചു. സമര സമിതി യോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്. 

കീഴാറ്റൂരില്‍ സിപിഎമ്മും ബിജെപിയും ഒരുപോലെ വഞ്ചിച്ചെന്ന് വയൽക്കിളികൾ കഴിഞ്ഞ ദിവസം പറ‍ഞ്ഞിരുന്നു. ഒരു നോട്ടിഫിക്കേഷൻ കടലാസ് കൊണ്ട് സമരം അവസാനിക്കില്ലെന്ന് വ്യക്തമാക്കിയ സമരസമിതി കണ്‍വീനര്‍ സുരേഷ് കീഴാറ്റൂര്‍ ബിജെപി തനി സ്വഭാവം കാണിച്ചുവെന്ന് ആരോപിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു.

കീഴാറ്റൂരിൽ ബൈപ്പാസ് നിർമ്മാണ നടപടികളുമായി കേന്ദ്രം മുന്നോട്ട് തന്നെയാണ്. ഏറ്റെടുത്ത ഭൂമിയുടെ വിജ്ഞാപനം കേന്ദ്രം പ്രസിദ്ധീകരിച്ചു. രേഖകളുമായി ഉടമകൾ ഹാജാരാകാനാണ് നിർദ്ദേശം.