കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വീക്ഷണം

തിരുവനന്തപുരം: ചെങ്ങന്നൂരിലെ കനത്ത തോല്‍വിക്കു പിന്നാലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി പാര്‍ട്ടി മുഖപത്രമായ വീക്ഷണം.

ചെങ്ങന്നൂരിലെ അവരം കളഞ്ഞുകുളിച്ചെന്നു കുറ്റപ്പെടുത്തുന്ന പത്രം അണ്ടനും അടകോടനും നേതാക്കളാകുന്നുവെന്ന് പരിഹസിക്കുന്നു.

താഴേത്തട്ടില്‍ പുന:സംഘടന നടത്താന്‍ ആര്‍ക്കും താല്‍പ്പര്യമില്ല. ബൂത്ത് കമ്മിറ്റികള്‍ ജഡാവസ്ഥയിലാണ്. കോണ്‍ഗ്രസിലെ പുന:സംഘടന രാമേശ്വരത്തെ ക്ഷൗരം പോലെയാണ്. സല്‍പ്പേരും സുതാര്യജീവിതവുമുള്ളവരെ നേതാക്കളാക്കണമെന്നും വീക്ഷണം ആവശ്യപ്പെടുന്നു.