വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട് പ്രൊമോഷന്‍ കൗണ്‍സിലിന്റെ മേല്‍ നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന തങ്കമണിയിലെ കര്‍ഷക വിപണിയാണിലൊക്കെ നല്ല കച്ചവടമാണ് ഓണസമയത്ത് നടക്കുന്നത്. ഓണത്തിനായി വിളവെടുത്ത പച്ചക്കറികളാണ് ഈ ചന്തയിലുള്ളത്. കര്‍ഷകര്‍ എത്തിക്കുന്ന ഉല്‍പ്പന്നങ്ങള്‍ ഇടനിലക്കാരുടെ ചൂഷണമില്ലാതെ വില്‍പ്പന നടത്താനാണ് ഇത്തരം ചന്തകള്‍. ഇടുക്കിയില്‍ മാത്രം 18 കര്‍ഷക വിപണികളുണ്ട്. കര്‍ഷകര്‍ വിളവെടുക്കുന്ന പച്ചക്കറികള്‍ ഉച്ചക്കു മുമ്പ് ഇവിടെത്തും. ഒന്നരയോടെയാണ് ലേലം ആരംഭിക്കുന്നത്.

ഏത്തക്കായുടെ വില ഈ വിപണിയില്‍ കയറിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ഓണക്കാലത്ത് കിലോയ്ക്ക് 17 രൂപയൊക്കെയാണ് ഏത്തവാഴ കര്‍ഷകര്‍ക്ക് കിട്ടിയത്. എന്നാല്‍ ഈ ഓണത്തിനിത് 53 വരെയെത്തി.

മറ്റു പച്ചക്കറികള്‍ക്കും കാര്യമായ വില കര്‍ഷകര്‍ക്ക് കിട്ടി. പയര്‍, പാവല്‍ മുതലായ പച്ചക്കറികളാണ് അടുത്ത ദിവസങ്ങളില്‍ ചന്തയിലെത്താനുള്ളത്. വേനലിന്റെ കാഠിന്യം കുറഞ്ഞിരുന്നെങ്കില്‍ ഓണക്കാലത്തെ ഉല്‍പ്പാദനം ഇനിയും കൂടുമായിരുന്നുവെന്നാണ് കര്‍ഷകര്‍ പറയുന്നത്.