ഒരു സെൻകുമാർ പങ്കെടുത്തത് കൊണ്ട് രാജ്യത്തെ 28 ശതമാനം വരുന്ന ഈഴവരുടെ പ്രാനിത്യമാകുന്നില്ല. അതുകൊണ്ട് തന്നെ സമരം സവർണരുടെ സർവ്വാധിപത്യമായിരുന്നെന്നും വെള്ളാപ്പള്ളി.

കൊല്ലം: ദേവസ്വം ബോർഡിൽ ആനപ്പിണ്ടം പെറുക്കാൻ പോലും അവർണരില്ലെന്ന് വെള്ളാപ്പള്ളി നടേശൻ. സവ‍ർണരല്ലാത്തവരെ ഹിന്ദുക്കളായി കണക്കാക്കാത്ത നിലപാടുകളാണ് ദേവസ്വം ബോർഡുകളെടുക്കുന്നത്. അതേ നിലപാട് തന്നെയാണ് അയ്യപ്പസംഗമത്തിൽ സംഭവിച്ചതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സമരത്തിൽ സെൻകുമാർ പങ്കെടുത്തത് കൊണ്ട് രാജ്യത്തെ 28 ശതമാനം വരുന്ന ഈഴവരുടെ പ്രാധിനിത്യമാകുന്നില്ല. ഒരു സെൻകുമാറിനെ കാണിച്ച് ഈഴവരുടെ പ്രാധിനിത്യവും ഒരു ബാബുവിനെ കാണിച്ച് ദളിത പ്രാധിനിത്യവും പറയുന്ന കൗശലബുദ്ധിയാണ് ബിജെപിയുടേതെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഒരു രാജാവും ചങ്ങനാശ്ശേരിയും കൂടിയാണ് കാര്യങ്ങൾ നിശ്ചയിക്കുന്നത്. ഹിന്ദുക്കളുടെ ഐക്യമെന്ന് പറഞ്ഞു പൊതുജനങ്ങളെ വിഡ്ഢികളാക്കാനാകില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.