ശബരിമല സ്ത്രീപ്രവേശനത്തെ ആദ്യം അനുകൂലിക്കുകയും പിന്നീട് എതിർക്കുകയും ചെയ്ത ബി ജെ പിയും കോൺഗ്രസുമാണ് നിലപാടില്ലാത്തവരെന്നും തനിക്ക് കൃത്യമായ നിലപാടുകളുണ്ടെന്നും വെള്ളാപ്പള്ളി

കൊല്ലം: വനിതാമതിലിന്‍റെ തൊട്ടടുത്ത ദിവസം ശബരിമലയിൽ സ്ത്രീകൾ കയറിയത് പിണറായി വിജയന്‍റെ അറിവോടെയായിരുന്നില്ലെന്ന് വെള്ളാപ്പള്ളി നടേശൻ. പിണറായി അത്ര മണ്ടനല്ലെന്നും ശബരിമല സ്ത്രീപ്രവേശനത്തിന് പിറകിൽ മറ്റാരോ ആണ് ഉള്ളതെന്നും വെള്ളാപ്പള്ളി പറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ശബരിമല വിഷയത്തിൽ സർക്കാരിന് പാളിച്ച പറ്റിയിട്ടുണ്ട്. അതു വഴി സർക്കാരിന്‍റെ ഇമേജിന് കോട്ടം തട്ടിയിട്ടുണ്ടെന്നും വെള്ളാപ്പള്ളി കൊല്ലത്ത് പറഞ്ഞു. ശബരിമല സ്ത്രീപ്രവേശത്തെ ആദ്യം അനുകൂലിക്കുകയും പിന്നീട് എതിർക്കുകയും ചെയ്ത ബി ജെ പിയും കോൺഗ്രസുമാണ് നിലപാടില്ലാത്തവരെന്നും തനിക്ക് കൃത്യമായ നിലപാടുകളുണ്ടെന്നും വെള്ളാപ്പള്ളി വിമർശിച്ചു