തിരുവനന്തപുരം: എസ്‍എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മുഖ്യമന്ത്രി പിണറായി വിജയനുമായി ക്ലിഫ് ഹൗസിൽ വച്ച് കൂടിക്കാഴ്ച നടത്തി . പിണറായി ഏറ്റവും ശക്തനായ മുഖ്യമന്ത്രിയാണെന്നും ഇപ്പോഴാണ് കേരളത്തിന് ഒരു 'മുഖ്യമന്ത്രി 'ഉണ്ടായതെന്നും കൂടിക്കാഴ്‍ചയ്ക്ക് ശേഷം വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

എസ്എൻ ട്രസ്റ്റ് സ്ഥാപനങ്ങളെ കുറിച്ചുള്ള ചർച്ചയ്ക്കാണ് എത്തിയതെന്നും, രാഷ്ട്രീയ സന്ദർശനമല്ലെന്നും വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കി . മൈക്രോ ഫിനാൻസ് കേസിൽ തനിക്കൊന്നും സംഭവിക്കില്ലെന്നും അതൃപ്തി അറിയിക്കാൻ അമിത്ഷായെ താൻ കാണില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.