തിരുവനന്തപുരം: മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ വിജിലന്‍സ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ സ്ഥാനമൊഴിയണമെന്നു വി.എസ്. അച്യുതാനനന്ദന്‍. വെള്ളാപ്പള്ളിക്കു സ്ഥാനത്തു തുടരാന്‍ അര്‍ഹതയില്ലെന്നും വി.എസ്. പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

എന്നാല്‍, വെള്ളാപ്പള്ളിക്കെതിരായ കേസ് ആസൂത്രിതമാണെന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പ്രതികരിച്ചു. ആരോപണങ്ങളില്‍ മറുപടി പറയേണ്ടത് എസ്എന്‍ഡിപി താലൂക്ക് യൂണിയനുകളാണെന്നും കുമ്മനം പറഞ്ഞു.