തിരുവനന്തപുരം: സംസ്ഥാനത്ത് റവന്യു ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതക്ക് ഏറ്റവും വലിയ ഉദാഹരണമായി വെള്ളറട വില്ലേജ് ഓഫീസ് മാറിയത് സാം കുട്ടി സംഭവത്തോടെയാണ്. വില്ലേജ് ഓഫീസിന് തീയിട്ട് മണിക്കൂറുകള്‍ക്ക് അകം തന്നെ സാംകുട്ടിയുടെ ഭൂമി പ്രശ്‌നത്തിന് അധികൃതര്‍ പരിഹാരവുമുണ്ടാക്കി. എന്നാല്‍ റിസര്‍വ്വെ പ്രശനങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കാലങ്ങളായി അതേ വില്ലേജ് ഒഫീസ് കയറി ഇറങ്ങുന്ന വെള്ളറടക്കാര്‍ക്ക് നീതി കിട്ടിയോ? ഏഷ്യാനെറ്റ് ന്യൂസ് അന്വേഷിക്കുന്നു.
വെള്ളറട പഴയപടി തന്നെ. സാം കുട്ടി സംഭവത്തിനു ശേഷവും ഭൂപ്രശ്‌നത്തിന് പരിഹാരമില്ല. സര്‍ക്കാരിന്റെ സമഗ്ര റീസര്‍വ്വെ പ്രഖ്യാപനം എങ്ങുമെത്തിയില്ല. സാംകുട്ടിയുടെ മീതി വാര്‍ഡില്‍ മാത്രം 142 പരാതിക്കാര്‍ വെള്ളറട പഞ്ചായത്തില്‍ ആയരത്തോളം പരാതി സാംകുട്ടിയുടെ സഹോദരങ്ങള്‍ക്കും കരമടക്കാന്‍ കഴിഞ്ഞില്ല. സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങി ജനം മടുത്തു.
സാംകുട്ടിയുടെ കുടുംബ വീടിരിക്കുന്ന വെള്ളറട പഞ്ചായത്തിലെ മീതി വാര്‍ഡില്‍ മാത്രം 142 പരാതിക്കാരാണുള്ളത്. പരമ്പരാഗതമായി കൈമാറി വര്‍ഷങ്ങളായി കരംതീര്‍ത്ത് വരുന്ന ഭൂമിയില്‍ മിക്കതും റീസര്‍വ്വെയോടെയാണ് സര്‍ക്കാര്‍ തരിശായി രൂപം മാറിയത്.
ഇനി നെയ്യാറ്റിന്‍കര താലൂക്ക് ഓഫീസിലെ അവസ്ഥ കാണാം. മൂന്ന് സെക്ഷനില്‍ കയറിയിറങ്ങിയിട്ടും കൊടുത്ത അപേക്ഷയുടെ പൊടിപോലും കണ്ടെത്താനായില്ല പട്ടയപ്രശ്‌നം പരിഹരിക്കാന്‍ നിയമിച്ച ഉദ്യോഗസ്ഥന്‍ വെള്ളറട വില്ലേജില്‍ തന്നെയുണ്ടെന്ന് ഏറ്റവുമൊടുവില്‍ മറുപടി. വെള്ളറട പഞ്ചായത്തിലെ ആയിരത്തോളം പരാതികള്‍ പരിഹരിക്കാന്‍ സമഗ്രമായ റീസര്‍വ്വെ നിശ്ചയിച്ചിട്ടും ഒരു വര്‍ഷം പിന്നിടുകയാണ്. പരാതിക്കാരുടെ ഈ കണ്ണീരിന് അധികൃതര്‍ മറുപടി പറഞ്ഞേ മതിയാകൂ.
