മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ തുടങ്ങി. തിരൂരങ്ങാടി പി എസ് എം ഒ കോളെജില്‍ നടക്കുന്ന വോട്ടണ്ണലിന്‍റെ ആദ്യഫല സുചനകള്‍ രാവിലെ എട്ടരയോടെ അറിയാം. വരണാധികാരിയായ ജില്ലാ കലക്ടറുടെ മേല്‍നോട്ടത്തില്‍ മൂന്ന് ദിവസമായി വോട്ടിംഗ് മെഷീനുകള്‍ സൂക്ഷിച്ചിരിക്കുന്ന സ്റ്റോര്‍ റൂമുകള്‍ തുറന്നു.
14 ടേബിളുകളിലായി നടക്കുന്ന വോട്ടെണ്ണലില്‍ പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണുക. ഇതിനു ശേഷം ശേഷം സര്‍വ്വീസ് വോട്ടുകളും മെഷീന്‍ വോട്ടുകളും എണ്ണും. വേങ്ങര ഉപതെരഞ്ഞെടുപ്പിന്‍റെ ഫലം തത്സമയം അറിയിക്കാൻ വിപുലമായ സൗകര്യങ്ങളാണ് ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കിയിരിക്കുന്നത്.
വോട്ടെണ്ണലിനുള്ള സജീകരണങ്ങല്‍ മുഴുവന്‍ പൂര്‍ത്തീയായിട്ടുണ്ട്. രാവിലെ 8 മണിക്കു തന്നെ വോട്ടെണ്ണല്‍ ആരംഭിക്കും. ആദ്യം പോസ്ററല്‍ വോട്ടുകളാണ്എണ്ണുക. 14 ടേബിളുകളിലായി നടക്കുന്ന വോട്ടണ്ണല്‍ രണ്ടു മണിക്കുറിനുള്ളില്‍ പൂര്‍ത്തീകരിക്കാണ് ശ്രമം.
രണ്ടു കമ്പനി കേന്ദ്ര സേനയുടെ കാവലടക്കമുള്ള സുരക്ഷക്രമീകരണങ്ങളും പൂര്‍ത്തിയായിട്ടുണ്ട്. വി വി പാററ് സംവിധാനം പൂര്‍ണ്ണമായും ഏര്‍പ്പെടുത്തിയ ആദ്യ തെരഞ്ഞെടുപ്പാണിത്.
1,22,610 പേരാണ് ഇത്തവണ വേങ്ങരയില്‍ വോട്ടു രേഖപ്പെടുത്തിയത്. അതായത് 72.12 ശതമാനമുള്ള റെക്കാര്‍ഡ് പോളിംങ്ങ് കൂടിയ വോട്ടുകള്‍ എങ്ങോട്ടു മറിയും സോളാര്‍ റിപ്പോര്‍ട്ട് ഫലത്തെ ബാധിക്കുമോ തുടങ്ങിയ കാര്യങ്ങള്‍ കൂട്ടിയും കിഴിച്ചുമിരിക്കുകയാണ് മുന്നണികളെല്ലാം.
