മലപ്പുറം: വേങ്ങര ഉപതെരഞ്ഞടുപ്പില്‍ യുഡിഎഫ് പ്രചാരണത്തിന് കെ എം മാണി എത്തില്ല. പകരം തോമസ് ഉണ്ണിയാടന്‍ പ്രചാരണത്തിനെത്തും. വേങ്ങര തെരഞ്ഞെടുപ്പ് പ്രചരണത്തിനായി കെ എം മാണിയെ ക്ഷണിക്കുമെന്ന് പി കെ കുഞ്ഞാലികുട്ടി മുമ്പ് അറിയിച്ചിരുന്നു. മാണി ഒരിക്കലും യു.ഡി.എഫിന് പുറത്തുള്ള ഒരാളായി മുസ്ലീം ലീഗിനോ തനിക്കോ തോന്നിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അതേസമയം ഏത് മുന്നണിയിലേക്ക് പോകണമെന്ന് കേരള കോൺഗ്രസ് എമ്മില്‍ രണ്ട് അഭിപ്രായം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് കെ എം മാണി പ്രചാരണത്തിന് എത്തുന്നില്ല എന്ന് അറിയിച്ചത്. ഒക്ടോബര്‍ 11നാണ് വേങ്ങര തെരഞ്ഞെടുപ്പ്. ഒക്ടോബർ 15ന് വോട്ടെണ്ണും. പി കെ കുഞ്ഞാലിക്കുട്ടി രാജിവെച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.