വേങ്ങര: ഉപതിരഞ്ഞെടുപ്പ് വിധിവരുന്ന വേങ്ങരയില്‍ ആത്മവിശ്വാസത്തോടെ മുന്നണികളും സ്ഥാനാര്‍ത്ഥികളും‍. മികച്ച ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ. എന്‍ ഖാദര്‍ പ്രതീക്ഷ പ്രകടിപ്പിട്ടു. അതേസമയം മാറിയസാഹചര്യങ്ങളില്‍ വിജയപ്രതീക്ഷയുണ്ടെന്ന് ഇടതുപക്ഷ സ്ഥാനാര്‍ത്ഥി പി.പി ബഷീര്‍ പറഞ്ഞു. 

എന്നാല്‍ സോളാര്‍ റിപ്പോര്‍ട്ട് പുറത്തുവന്നത് ഫലത്തെ ബാധിക്കില്ലെന്ന് വേങ്ങരയിലെ മുന്‍ എംഎല്‍എയും എംപിയുമായ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. ഭരണവിരുദ്ധ വികാരമുണ്ടെന്നും ലീഗിന്‍റെ പൈതൃക മണ്ഡലത്തില്‍ വിജയിക്കുമെന്നാണ് യുഡിഎഫ് വാദം. എന്നാല്‍ യുഡിഎഫ് കോട്ടയില്‍ ഇക്കുറി വിള്ളല്‍ വീഴ്ത്താന്‍ കഴിയും എന്ന ആത്മവിശ്വാസത്തിലാണ് ഇടതുപക്ഷം.