Asianet News MalayalamAsianet News Malayalam

ബിജെപി ബന്ധം: നിയമസഭയില്‍ വാക്പോരിലേര്‍പ്പെട്ട് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും

ശബരിമല വിഷയത്തില്‍ വാക്പോരില്‍ ഏര്‍പ്പെട്ട് മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും. നിയമസഭാ നടപടിയുമായി സഹകരിക്കാമെന്ന പ്രതിപക്ഷ നിലപാടിനും സമര പ്രഖ്യാപനത്തിനും പിന്നാലെ നടന്ന വാക്പോരാണ് ഇന്ന് സഭയെ പ്രക്ഷുബ്ധമാക്കിയത്. 
 

verbal fight between cm and opposition leader over bjp support
Author
Thiruvananthapuram, First Published Dec 3, 2018, 9:46 AM IST

തിരുവനന്തപുരം: ആർഎസ്എസ് ബന്ധത്തെ ചൊല്ലി നിയമസഭയിൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിൽ രൂക്ഷമായ വാക് പോര്. ബഹളത്തിനിടെ തുടർച്ചയായ നാലാം ദിവസവും നിയമസഭ സ്തംഭിച്ചു. ബന്ധുനിയമന വിവാദം ചർച്ച ചെയ്യാതിരിക്കാനായി സഭ നിർത്തിവെക്കാൻ മുഖ്യമന്ത്രി സ്പീക്കർക്ക് കത്ത് നൽകിയെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു.

ശബരിമല പ്രശനം വിട്ട് കെടി ജലീൾ ഉൾപ്പെട്ട ബന്ധുനിയമനത്തിലായിരുന്നു പ്രതിപക്ഷത്തിനറെ ഇന്നത്തെ അടിയന്തിര പ്രമേയ നോട്ടീസ്. സഭാ നടപടികളുമായി സഹകരിക്കുമെന്ന് തുടക്കത്തിൽ തന്നെ രമേശ് ചെന്നിത്തല വ്യക്തമാക്കി. എന്നാൽ ശബരിമല പ്രശ്നത്തിൽ മൂന്ന് പ്രതിപക്ഷ എംഎൽഎമാർ സഭാ കവാടത്തിൽ സത്യാഗ്രഹമിരിക്കുമെന്ന് ചെന്നിത്തല പ്രഖ്യാപിച്ചതോടെ സമരത്തെ പരിഹസിച്ചതോടെയാണ് ഇരുവരും തമ്മിലുള്ള വാക്പോര് തുടങ്ങിയത്.  

മുഖ്യമന്ത്രി രണ്ടാമത് സംസാരിച്ചതിന് പിന്നാലെ എഴുന്നേറ്റ ചെന്നിത്തലയോട് പിന്നീട് പ്രസംഗിക്കാമെന്ന് സ്പീക്ക‌ർ പറഞ്ഞു. ഇതോടെ പ്രതിപക്ഷം ബഹളം വെച്ച് നടുത്തളത്തിലിറങ്ങി. ഇതിനിടെ മുഖ്യമന്ത്രി സഭയിലെ ഒരു ജീവനക്കാരൻ വഴി സ്പീക്കർക്ക് ഒരു കുറിപ്പ് നൽകി. പിന്നാലെ നടപടികൾ വേഗത്തിലാക്കി സ്പീക്കര്‍ സഭ ഇന്നത്തേക്ക് പിരിഞ്ഞതായി പ്രഖ്യാപിച്ചു. പ്രതിപക്ഷം മുഖ്യമന്ത്രിയുടെ കുറിപ്പും ആയുധമാക്കി. 

മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും സഭാ നടപടികൾക്കിടെ പല കുറിപ്പുകളും നൽകാറുണ്ടെന്നും അത് വിവാദമാക്കേണ്ടെന്നും സ്പീക്കറുടെ ഓഫീസ് വിശദമാക്കി.

Follow Us:
Download App:
  • android
  • ios