കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്‍റെ ജാമ്യാപേക്ഷയില്‍ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി വിധി ഉടന്‍. രണ്ട് മാസത്തിലധികമായി റിമാന്‍ഡില്‍ കഴിയുന്ന ദിലീപ് സമര്‍പ്പിച്ച നാലാമത്തെ ജാമ്യാപേക്ഷയിലാണ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതി വിധി പറയുന്നത്. മുന്‍പ് മജിസ്‌ട്രേറ്റ് കോടതി ഒരു തവണയും ഹൈക്കോടതി രണ്ട് തവണയും ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു.
അന്വേഷണവുമായി സഹകരിക്കാമെന്നും തനിക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ ജാമ്യം ലഭിക്കാവുന്നതാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. നടിയുടെ നഗ്‌ന വീഡിയോ പകര്‍ത്താന്‍ ഗൂഢാലോചന നടത്തി എന്നതാണ് പൊലീസ് ചുമത്തിയിരിക്കുന്ന പ്രധാന കുറ്റം. ഇതിനാല്‍ തനിക്കെതിരെ ചുമത്തിയിരിക്കുന്ന കൂട്ടബലാല്‍സംഗം നിലനില്‍ക്കില്ലെന്നാണ് ദിലീപിന്‍റെ വാദം.
