അപകടത്തിൽ യുവാക്കളുടെ ബൈക്ക് പൂർണ്ണമായും നശിച്ചു. എന്നാൽ പരിക്കുകളൊന്നും കൂടാതെ രക്ഷപ്പെട്ട യുവാക്കളാണ് ഏവരേയും അത്ഭുതപ്പെടുത്തുന്നത്.
യുവാക്കൾ സഞ്ചരിച്ച ബൈക്കിന് മുകളിൽ ഒാടിക്കൊണ്ടിരിക്കുന്ന ട്രക്ക് വീഴുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. അപകടത്തിൽ യുവാക്കളുടെ ബൈക്ക് പൂർണ്ണമായും നശിച്ചു. എന്നാൽ പരിക്കുകളൊന്നും കൂടാതെ രക്ഷപ്പെട്ട യുവാക്കളാണ് ഏവരേയും അത്ഭുതപ്പെടുത്തുന്നത്.
രണ്ട് യുവാക്കൾ ബൈക്കിൽ പോകുകയായിരുന്നു. പെട്ടെന്നാണ് ഇവരുടെ എതിർവശത്തുകൂടി വരുകയായിരുന്ന മണ്ണ് നിറച്ച ട്രക്ക് നിയന്ത്രണം വിട്ട് റോഡിലേക്ക് മറിഞ്ഞ് വീണത്. ട്രക്ക് റോഡിലേക്ക് മറിഞ്ഞ് വീഴുന്നതും യുവാക്കൾ ട്രക്കിനെ മറിക്കടന്ന് പോകുന്നതും ഒരുമിച്ചായിരുന്നു. എന്നാൽ അതിശയിപ്പിച്ചായിരുന്നു യുവാക്കളുടെ രക്ഷപ്പെടൽ. യുവാക്കളെ നിസാര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ബുധനാഴ്ച ദക്ഷിണ ചൈനയിലെ ഗുവാങ്സി ജുവാംഗ് നഗരത്തിൽ വച്ചാണ് സംഭവം നടന്നത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

