ദില്ലി: സര്‍ക്കാര്‍ നയം ചോദ്യം ചെയ്യുന്നവരെ രാജ്യദ്രോഹിയാക്കുന്ന കാലമാണിതെന്ന് മാധ്യമ പ്രവര്‍ത്തകൻ ശശി കുമാര്‍. പ്രൈം ടൈം ചര്‍ച്ചകളിൽ മാധ്യമ ശക്തി ഉപയോഗിച്ച് സത്യത്തെ അടിച്ചമര്‍ത്തുന്നു. മാധ്യമങ്ങളിൽ ബഹുസ്വരത നഷ്ടപ്പെട്ടെന്നും പ്രാദേശിക മാധ്യമങ്ങളാണ് ജനാധിപത്യ ബോധത്തോടെ പ്രവര്‍ത്തിക്കുന്നതെന്നും ശശികുമാര്‍ ദില്ലിയിൽ പറഞ്ഞു. എം.എൻ. വിജയൻ അനുസ്മരണത്തിന്‍റെ ഭാഗമായി മലയാളി കൂട്ടായ്മയുടെ നേതൃത്വത്തിൽ അസഹിഷ്ണുതയുടെ കാലത്തെ മാധ്യമങ്ങൾ എന്ന വിഷയത്തിൽ സംഘടിപ്പിച്ച പ്രഭാഷണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം