മലപ്പുറം: മലപ്പുറം കൂട്ടിലങ്ങാടിയില്‍ കൈക്കൂലി വാങ്ങുന്നതിനിടെ മൃഗ ഡോക്ടര്‍ അറസ്റ്റില്‍. കൂട്ടിലങ്ങാടി മൃഗാശുപത്രിയിലെ ഡോക്ടറായ അബ്ദുൾ നാസറാണ് പിടിയിലായത്. പശുവിന്‍റെ പോസ്റ്റ്‍മോര്‍ട്ടം നടത്തുന്നതിനായാണ് ഇയാള്‍ പണം വാങ്ങിയത്. 2000 രൂപയാണ് പോസ്റ്റ്മാര്‍ട്ടത്തിനായി കൈക്കൂലി വാങ്ങിയത്.