ശനിയാഴ്ച മാനി ഉമര്‍പൂര്‍ ഗ്രാമത്തിലാണ് സംഭവം. മുഹറം പരിപാടിക്കിടെ സ്ത്രീകള്‍ ഇരുന്ന സ്ഥലത്ത് ബുര്‍ഖ ധരിച്ച് മറ്റൊരു യുവാവിനൊപ്പം ഇരിക്കുകയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. ബുര്‍ഖ ധരിച്ചവര്‍ തങ്ങളെ ശല്യം ചെയ്തതായി സ്ത്രീകള്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്.
തുടര്‍ന്ന് സ്ത്രീകള്‍ ഇയാളെ പിടികൂടി കൈകാര്യം ചെയ്തശേഷം പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
എന്നാല്‍, വീട്ടിലേക്ക് വരുന്ന വഴി ഗ്രാമവാസികള്‍ ചിലര്‍ ഇയാളെ അക്രമിക്കുകയായിരുന്നു എന്നാണ് അഖിലേഷിന്റെ കുടുംബം പറയുന്നത്.
