തൃശൂര്‍: പാമ്പാടി നെഹ്‌റു കോളെജിലെ ജിഷ്ണു മരിച്ച സംഭവത്തില്‍ വൈസ് പ്രിന്‍സിപ്പല്‍ ഉള്‍പ്പടെ 3 പേരെ സസ്പന്റ് ചെയ്‌തെങ്കിലും പ്രതിഷേധം തുടരാന്‍ വിദ്യാത്ഥികളുടെ തീരുമാനം. സസ്പന്‍ഷന്‍ മാനെജ്‌മെന്റിന്റെ കുറ്റസമ്മതമെന്നും വിദ്യാര്‍ത്ഥികള്‍. എ എസ് പി കിരണ്‍ നാരായണന്റെ നേതൃത്വത്തിലുള്ള സംഘം മൂന്നു മണിക്കൂറിലേറെ പ്രിന്‍സിപ്പലിനെ ചോദ്യം ചെയ്തു. സാങ്കേതിക സര്‍വ്വകലാശാലാ സംഘത്തിന്റെ റിപ്പോര്‍ട്ട് തിങ്കളാഴ്ച.