ഗ്രൂപ്പിലെ നിര്‍ണ്ണായകമായ അവസാന മത്സരത്തില്‍ നൈജീരിയയെ പുറത്താക്കിയ അര്‍ജന്‍റീനയുടെ നിര്‍ണ്ണായ ഗോളിന് ശേഷം സ്റ്റേഡിയത്തില്‍ സംഭവിച്ച കാഴ്ച ആഗോള വൈറലാകുന്നു
മോസ്കോ: ഗ്രൂപ്പിലെ നിര്ണ്ണായകമായ അവസാന മത്സരത്തില് നൈജീരിയയെ പുറത്താക്കിയ അര്ജന്റീനയുടെ നിര്ണ്ണായ ഗോളിന് ശേഷം സ്റ്റേഡിയത്തില് സംഭവിച്ച കാഴ്ച ആഗോള വൈറലാകുന്നു. മത്സരാവേശത്തില് സീറ്റിലിരിക്കാതെ ചവിട്ടുപടിയില് വന്നു നില്ക്കുകയായിരുന്നു അര്ജന്റീന ആരാധകന്. ഇതു കണ്ടുവന്ന സുരക്ഷാ ജീവനക്കാരി ആരാധകനോട് ടിക്കറ്റു ചോദിച്ചു.
ഇതിനടിയില് അര്ജന്റീന ഗോളടിച്ചു. അവേശം അണപൊട്ടിയതോടെ ആരാധകന് സുരക്ഷാ ജീവനക്കാരിയെ കെട്ടിപ്പിടിച്ച് ചുംബിക്കുകയായിരുന്നു. ഇതോടെ ടിക്കറ്റു പരിശോധന അവസാനിപ്പിച്ച ജീവനക്കാരി വേഗം സ്ഥലം വിട്ടു. ആരാധകന് നിലത്ത് കിടന്നും ഉരുണ്ടുമെല്ലാം ഗോളാഘോഷം ഗംഭീരമാക്കി. വാട്ട്സ്ആപ്പിലും ഫേസ്ബുക്കിലും ഈ കാഴ്ച വൈറലാകുകയാണ്.
