സ്വീഡന്‍: 246 അടി ഉയരത്തില്‍ നിന്ന് പാരച്യൂട്ടിന്റെ സഹായത്തോടെ ചാടിയയാള്‍ അപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ വൈറലാവുകയാണ്. 24 നില കെട്ടിടത്തിനു മുകളില്‍ നിന്നായിരുന്നു പാരച്യൂട്ടിന്റെ സഹായത്തോടെയുള്ള സാഹസിക ചാട്ടം. എന്നാല്‍ കൃത്യസമയത്ത് പാരച്യൂട്ട് പ്രവര്‍ത്തനരഹിതമായതാണ് അപകടത്തിലേക്ക് വഴിവെച്ചത്.
സ്വീഡന്റെ തലസ്ഥാനമായ സ്‌റ്റോക്‌ഹോമിലായിരുന്നു സംഭവം. ഇയാളുടെ സാഹസിക ചാട്ടത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ സുഹൃത്തുക്കള്‍ കെട്ടിടത്തിന്റെ താഴെ നില്‍പ്പുണ്ടായിരുന്നു. എല്ലാവരും പകച്ചു പോയ നിമിഷം. മുകളില്‍ നിന്ന് ചാടിയ സുഹൃത്ത് നിമിഷങ്ങള്‍ക്കുള്ളില്‍ അവരുടെ കാല്‍ചുവട്ടില്‍ പതിച്ചു. ഇയാളുടെ പേര് വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. അബോധാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാളുടെ അവസ്ഥ ഗുരുതരമല്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
യുവാവിന്‍റെ അത്ഭുതകരമായി രക്ഷപെടല്‍ വീഡിയോ കാണാം:-

