ഒരേ ട്രെയിനിന്‍റെ പിന്നാലെ എല്ലാ ദിവസവും ഓടുന്ന നായ മുംബൈ കാഞ്ചർമാർഗ് റെയിൽവേ സ്റ്റേഷനിലാണ് സംഭവം
മുംബൈയിലെ ഒരു റെയില്വേ സ്റ്റേഷനില് എല്ലാ ദിവസവും തുടരുന്ന വിചിത്രമായ സംഭവത്തിന്റെ കാരണം തിരയുകയാണ് സോഷ്യല് മീഡിയ. എല്ലാ ദിവസവും രാത്രിയിൽ ഒരേ ട്രെയിനിനു പിന്നാലെ ഒരു തെരുവു നായ ഓടുന്ന സംഭവത്തെ കുറിച്ച് അറിഞ്ഞവര്ക്കെല്ലാം, ഇതിനു പിന്നാലെ ചുരുളഴിയാത്ത രഹസ്യം എന്തായിരിക്കും എന്ന് അറിയാനുള്ള ആകാംക്ഷയാണ്. മുംബൈ കാഞ്ചർമാർഗ് റെയിൽവേ സ്റ്റേഷനിലാണ് സംഭവം.
സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതിനു പിന്നാലെയാണ് സൈബര്ലോകം കാരണം തിരഞ്ഞിറങ്ങിയത്. ജനുവരി രണ്ടിന് ഒന്നാം നമ്പര് പ്ലാറ്റ്ഫോമിലാണ് ആദ്യമായി ഈ നായ യാത്രക്കാരുടെയും ജീവനക്കാരുടെയും ശ്രദ്ധയില്പ്പെട്ടത്. ട്രെയിനിലെ സ്ത്രീകളുടെ കമ്പാർട്ടുമെന്റിനുള്ളിലേക്ക് നോക്കി നിൽക്കുന്ന നായ ട്രെയിൻ ചലിക്കുമ്പോൾ അതിനു പിന്നാലെ ഓടുകയാണ് പതിവ്. എന്തിനാണ് ഈ നായ അങ്ങനെ ചെയ്യുന്നത് എന്നാര്ക്കും അറിയാൻ കഴിയില്ല, ഈ നായയ്ക്ക് നാല് കുഞ്ഞുങ്ങളുണ്ട്, ഒരു പക്ഷേ തന്റെ ഉടമയെയോ മറ്റോ അന്വേഷിക്കുകയാകാം ഈ നായ' എന്നാണ് യാത്രക്കാരുടെ സംശയം.
