15 ലക്ഷം രൂപയുടെ ബാങ്ക് ലോണിന് അപേക്ഷയുമായി ബാങ്കിലെത്തിയ സ്ത്രീയോട് തന്‍റെ കൂടെ കിടന്നാലേ ലോണ്‍ ശരിയാക്കാനാകൂവെന്ന് ബാങ്ക് മാനേജര്‍ പറയുകയായിരുന്നു. വൈകാതെ തന്നെ അയാള്‍ക്കുള്ള മറുപടി അവര്‍ നല്‍കി
ദാവങ്കരെ: ബാങ്ക് ലോണിന് അപേക്ഷയുമായെത്തിയ സ്ത്രീയോട് കൂടെ കിടക്കാന്‍ പറഞ്ഞ ബാങ്ക് മാനേജര്‍ക്ക് ഉചിതമായ മറുപടി നല്‍കി സ്ത്രീ. ബംഗലൂരുവില്‍ നിന്ന് 260 കിലോമീറ്റര്‍ ദൂരെ ദാവങ്കരെയിലാണ് സംഭവം നടന്നത്.
15 ലക്ഷം രൂപയുടെ ബാങ്ക് ലോണിന് അപേക്ഷയുമായി ബാങ്കിലെത്തിയ സ്ത്രീയോട് തന്‍റെ കൂടെ കിടന്നാലേ ലോണ്‍ ശരിയാക്കാനാകൂവെന്ന് ബാങ്ക് മാനേജര്‍ പറയുകയായിരുന്നു. വൈകാതെ തന്നെ അയാള്‍ക്കുള്ള മറുപടി അവര്‍ നല്‍കി. തുടര്‍ന്ന് സംഭവിച്ചത് കാണുക...
എ.എന്‍.ഐയാണ് വീഡിയോ പുറത്തുവിട്ടത്. തെരുവില്‍ വച്ച് പരസ്യമായാണ്, സ്‍ത്രീ മാനേജരെ തല്ലിയത്. ആദ്യം വടി കൊണ്ടും പിന്നീട് ചെരിപ്പൂരിയും ഇവര്‍ ഇയാളെ മര്‍ദ്ദിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം.
എ.എന്‍.ഐ ട്വീറ്റ് ചെയ്ത വീഡിയോയ്ക്ക് മണിക്കൂറുകള്‍ക്കകം തന്നെ വന്‍ സ്വീകരണമാണ് ലഭിച്ചത്. ഒരു മണിക്കൂറിനുള്ളില്‍ 25,000ത്തിലധികം പേരാണ് വീഡിയോ കണ്ടത്. 'റിയല്‍ മീ ടൂ' എന്ന പേരില്‍ പലരും വീഡിയോ റീ ട്വീറ്റ് ചെയ്തിട്ടുണ്ട്.
