ചെറിയ കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെയുള്ളവരെ സൈന്യം രക്ഷപ്പെടുത്തുന്നതിന്‍റെ ദൃശ്യങ്ങള്‍. ചാലക്കുടി മേഖലകളില്‍ ആകാശമാര്‍ഗ്ഗമുള്ള രക്ഷാപ്രവര്‍ത്തനമാണ് ഇപ്പോള്‍ നടക്കുന്നത്
തൃശൂര്‍: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ശക്തിയായി വെള്ളം കയറിയതിനെ തുടര്‍ന്ന് ചാലക്കുടിയില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താനുള്ള സൈന്യത്തിന്റെ ശ്രമം തുടരുന്നു. ശക്തമായ ഒഴുക്കുള്ളതിനാല്‍ ആകാശമാര്‍ഗ്ഗമാണ് രക്ഷാപ്രവര്‍ത്തനം തുടരുന്നത്.
ചാലക്കുടിയിലെ പ്രളയബാധിതമേഖലയില്‍ ഒരു വീട്ടില്‍ കുടുങ്ങിക്കിടന്ന സ്ത്രീകളും കുഞ്ഞുങ്ങളുമുള്‍പ്പെടെയുള്ളവരെ സൈന്യം രക്ഷപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഒരു ഫേസ്ബുക്ക് പേജിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
