പുലിയെ എങ്ങനെ രക്ഷിക്കാമെന്ന് നാട്ടുകാര്‍കൂടിയാലോചിക്കുന്നതിനിടെയാണ്  വൈല്‍ഡ്‍ലൈഫ് എസ്.ഒ.എസ്സിന്‍റെ പ്രവര്‍ത്തകരെത്തിയത്. പിന്നീട് ദ്രുതഗതിയിലായിരുന്നു പ്രവര്‍ത്തനങ്ങളോരോന്നും നടന്നത്

ഒട്ടൂര്‍: അബദ്ധത്തില്‍ 30 അടി ആഴമുള്ള കിണറ്റില്‍ വീണ പുലിയെ അതിസാഹസികമായി രക്ഷപ്പെടുത്തി മൃഗസ്നേഹികള്‍. യാദവ്‍വാടി ഗ്രാമത്തിലാണ് സംഭവം നടന്നത്. നാട്ടുകാരാണ് കിണറ്റില്‍ വീണ പുലിയെ ആദ്യം കണ്ടത്. 

പുലിയെ എങ്ങനെ രക്ഷിക്കാമെന്ന് നാട്ടുകാര്‍കൂടിയാലോചിക്കുന്നതിനിടെയാണ് വൈല്‍ഡ്‍ലൈഫ് എസ്.ഒ.എസ്സിന്‍റെ പ്രവര്‍ത്തകരെത്തിയത്. പിന്നീട് ദ്രുതഗതിയിലായിരുന്നു പ്രവര്‍ത്തനങ്ങളോരോന്നും നടന്നത്. 

ഏഴ് വയസ്സുള്ള പെണ്‍പുലിയാണ് അപകടത്തില്‍ പെട്ടത്. രക്ഷാപ്രവര്‍ത്തനത്തിന്‍റെ വീഡിയോ വൈല്‍ഡ്‍ലൈഫ് എസ്.ഒ.എസ് തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെയാണ് പുറത്തുവിട്ടത്. പോസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കകം തന്നെ വീഡിയോ വൈറലായി.