ആവശ്യമായ ഭക്ഷണം കിട്ടാതെ തളര്‍ന്ന കുഞ്ഞിന് ബോധം നഷ്ടപ്പെട്ടിരിക്കുന്നുവെന്നും സഹായം ഉടന്‍ ആവശ്യമാണെന്നും കാണിച്ച് നിരവധി പേരാണ് സഹായമഭ്യര്‍ത്ഥിച്ച് സോഷ്യല്‍ മീഡിയകളിലെത്തിയത്. എന്നാല്‍ വീട്ടുകാരെ ഫോണിലൂടെ ബന്ധപ്പെടാനാകാഞ്ഞതിനാല്‍ കുടുംബത്തിന് ഇപ്പോഴും സഹായം ലഭിച്ചോയെന്ന കാര്യത്തില്‍ വ്യക്തതയില്ല.
തിരുവനന്തപുരം: ചെങ്ങന്നൂരില്‍ ഏഴ് മാസം പ്രായമായ കുഞ്ഞിനെ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് കൊണ്ട് വീഡിയോ. ചെങ്ങന്നൂര്‍- തിരുവല്ല റൂട്ടില്‍ കല്ലിശ്ശേരി ജംഗ്ഷന് സമീപത്തായി ഒരു വീട്ടിലാണ് മറ്റ് കുടുംബാംഗങ്ങള്‍ക്കൊപ്പം കുഞ്ഞ് കുടുങ്ങിക്കിടക്കുന്നതെന്നും, പുറത്തെവിടെയോ ഉള്ള കുഞ്ഞിന്റെ അമ്മയാണ് ഇക്കാര്യം ആദ്യം അറിയിച്ചതെന്നും വീഡിയോയില്‍ പറയുന്നു.
ആവശ്യമായ ഭക്ഷണം കിട്ടാതെ തളര്‍ന്ന കുഞ്ഞിന് ബോധം നഷ്ടപ്പെട്ടിരിക്കുന്നുവെന്നും സഹായം ഉടന്‍ ആവശ്യമാണെന്നും കാണിച്ച് നിരവധി പേരാണ് വീഡിയോയ്ക്ക് പിന്നാലെ സഹായമഭ്യര്‍ത്ഥിച്ച് സോഷ്യല്‍ മീഡിയകളിലെത്തിയത്. എന്നാല്‍ വീട്ടുകാരെ ഫോണിലൂടെ ബന്ധപ്പെടാനാകാഞ്ഞതിനാല്‍ കുടുംബത്തിന് ഇപ്പോഴും സഹായം ലഭിച്ചോയെന്ന കാര്യത്തില്‍ വ്യക്തതയില്ല.
