മെല്‍ബണ്‍: വെള്ളപ്പൊക്കം വന്നാല്‍ ദുരിതമനുഭവിക്കുന്നവരെയും ഇവര്‍ക്ക് ദുരിതാശ്വാസമെത്തിക്കുന്നവരെയും നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ഇത് വെള്ളപ്പൊക്കം വന്നപ്പോള്‍ ചൂണ്ടയിടുന്ന മനുഷ്യരാണ്. ഓസ്‌ട്രേലിയയില്‍നിന്നാണ് ദുരിതത്തെ ആഘോഷമാക്കുന്ന വീഡിയോ ഇറങ്ങിയിരിക്കുന്നത്. 

ദമീന്‍ മോങ്ക് എന്നയാള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഈ വീഡിയോ ഇപ്പോള്‍ വൈറലാണ്. വെള്ളപ്പൊക്കം വന്ന് റോഡും പാര്‍ക്കുമെല്ലാം നിറഞ്ഞൊഴുകുമ്പോഴാണ് ഇയാള്‍ അവിടെ ചൂണ്ടയിടുന്നത്. ഒരു വലിയ മീനുമായാണ് ഒടുവില്‍ ഇയാള്‍ സ്ഥലം വിട്ടത്.