ദീപക് കൊച്ചാറുമായി ബന്ധമില്ല ചന്ദ കൊച്ചാറിന് പങ്കില്ലെന്നും വിശദീകരണം സിബിഐ അന്വേഷണം തുടരുന്നു

ദില്ലി: ഐസിഐസിഐ ബാങ്ക് മേധാവി ചന്ദകൊച്ചാറിന്‍റെ ഭര്‍ത്താവ് ദീപക് കൊച്ചാറുമായി യാതൊരു ബന്ധവും ഇല്ലെന്ന് വീഡിയോകോണ്‍ എംഡി വേണുഗോപാല്‍ ദൂത്. ദീപക് കൊച്ചാറിന്‍റെ ഉടമസ്ഥതയിലുള്ള ന്യു പവര്‍ പ്രവൈറ്റ് ലിമിറ്റഡ് കമ്പനിക്ക് വീഡിയോകോണ്‍ 64 കോടി രൂപ വായ്പ നല്‍കിയിട്ടില്ലെന്നും വേണുഗോപാല്‍ ദൂത് പ്രതികരിച്ചു. ഒരു മറാത്തി ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്ന വേണുഗോപാല്‍ ദൂതിന്‍റെ പ്രതികരണം. 

ഐസിഐസി ബാങ്കില്‍ നിന്ന് വായ്പ ലഭിച്ചത് കെ.വി കാമത്ത് മേധാവിയായിരുന്ന സമയത്ത് ആയിരുന്നെന്നും ചന്ദ കൊച്ചാറിന് വായ്പ നല്‍കിയതില്‍ പങ്കിലെന്നും വീഡിയോകോണ്‍ എംഡി ചൂണ്ടികാട്ടി.വീഡിയോകണ്‍ ഗ്രൂപ്പിന് അനുവദിച്ച 3250 കോടി രൂപയുടെ വായ്പ കിട്ടാക്കടമായി പ്രഖ്യാപിച്ച കേസില്‍ സിബിഐ അന്വേഷണം തുടരുകയാണ്.ബാങ്കിന്‍റെ നോഡല്‍ ഓഫീസര്‍മാരെ സിബിഐ ചോദ്യം