തിരുവനന്തപുരം: റവന്യൂവകുപ്പിലെ അഴിമതിക്കാരുടെ പട്ടിക വിജിലൻസ് തയ്യാറാക്കുന്നു. ആരോപണവിധേയരും നേരെത്ത കേസിൽപ്പെട്ടവരുടെയും പട്ടിക തയ്യാറാക്കാൻ വിജിലൻസ് ഡയറക്ടർ എസ്‍പിമാക്ക് നിർദ്ദേശം നൽകി.
ചെമ്പനോട കർഷക ആതമഹ്യക്കുശേഷം വിജിലന്‍സ് നടത്തിയ മിന്നൽ പരിശോധനയിൽ വില്ലേജ് ഓഫീസുകളിലെ വ്യാപക ക്രമക്കേട് കണ്ടെത്തിയിരുന്നു. ഇതിനു ശേഷം വിവിധ ഇടങ്ങളില്‍ നിന്നും നരവധി പരാതികളും വിജിലൻസിന് കിട്ടി. ചില ഉദ്യോഗസ്ഥർക്കെതിരെ നിരവധി പരാതികളാണ് വിജിലൻസിന് ലഭിച്ചത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ആരോപണവിധേയരുടെയും അഴിമതിക്കാരുടെയും പട്ടിക തയ്യാറാക്കുന്നത്.
നേരെത്ത കൈക്കൂലിക്കേസിൽ പിടിക്കപ്പെട്ടവർ, സ്വത്തു സമ്പാദനത്തിൽ അന്വേഷണം നേരിടുന്നവർ, നിരന്തരമായി പരാതിക്കിടയാക്കുന്ന ഉദ്യോഗസ്ഥർ തുടങ്ങിവരുടെ പട്ടികയാണ് തയ്യാറാക്കുക. ഈ ഉദ്യോഗസ്ഥരെ വിജിലൻസ് നിരന്തരം നിരീക്ഷിക്കും. റവന്യൂവകുപ്പിന് പിന്നാലെ മറ്റ് വകുപ്പുകളിലും ഇതേ സംവിധാമുണ്ടാക്കുമെന്ന് ഡയറക്ടർ ലോക്നാഥ് ബെഹ്റ പറഞ്ഞു. 20 വകുപ്പുകളിലെ ഉദ്യോഗസ്ഥരെ പ്രവർത്തനവും നിരീക്ഷിക്കാനാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്. വിജിലൻസ് ഇൻറലിജൻസ് യൂണിറ്റാകും പ്രവർത്തനങ്ങള്‍ ഏകോപിപ്പിക്കുക. നേരത്തെ വിജിലൻസ് നടത്തിയ പഠനത്തിൽ അഴിമതിയുടെ കാര്യത്തിൽ രണ്ടാം സ്ഥാനത്ത് നിൽകുന്നത് റവന്യൂവകുപ്പാണ്.
