തിരുവനന്തപുരം: എഡിജിപി എന്‍.ശങ്കര്‍ റെഡ്ഡിയെ വിജിലന്‍സ് ഡയറക്ടറാക്കിയതും സ്ഥാനകയറ്റം നല്‍കിയതും ചട്ടം ലംഘിച്ചാണെന്ന് വിജിലന്‍സിന്റെ സ്വരിതപരിശോധന റിപ്പോര്‍ട്ട്. ശങ്കര്‍ റെഡ്ഡിയുള്‍പ്പെടെ 1986ലെ ഐപിഎസ് ബാച്ചുകാരായ അഞ്ച് ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനകയറ്റം നല്‍കിയത് പുനപരിശോധിക്കണമെന്നും വിജിലന്‍സ്. അതേസമയം നിയമനങ്ങളെല്ലാം നടപടിക്രമങ്ങള്‍ പാലിച്ചാണെന്ന് മുന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പ്രതികരിച്ചു.
ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ കാലത്താണ് എഡിജിപി ശങ്കര്‍റെഡിഡിക്ക് വിജിയന്‍സ് ഡയറക്ടറുടെ ചുമതല നല്‍കിയത്. പിന്നീട് ശങ്കര്‍ റെഡി അടക്കം അഞ്ച് പേര്‍ക്ക് സര്‍ക്കാര്‍ ഡിജിപി ആയി സ്ഥാന കയറ്റം നല്‍കി. ഈ നിയമനത്തെ ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോയും മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസനും എതിര്‍ത്തിരുന്നു. ശങ്കര്‍ റെഡിഡിയുടെ നിയമനവും സ്ഥാനകയറ്റവും അന്വേഷിക്കുന്ന ഉദ്യോഗസ്ഥനോട് ജിജി തോംസന്‍ ഇക്കാര്യം വെളിപ്പെടിുത്തിയിരുന്നു.
ഈ മൊഴികൂടി പരിഹണിച്ചാണ് വിജിലന്‍സ് ത്വരിത പരിശോധന റിപ്പോര്‍ട്ട് തയ്യരാക്കി കോടതിയില്‍ സമര്‍പ്പിച്ചത്. ശങ്കര്‍ റെഡി അടക്കം 1986ലെ 5ഐപിഎസ് ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ സ്ഥന കയറ്റം ചട്ടം ലംഘിച്ചാണ്. ഇത് പുനപരിശോഘധിക്കണം.മുന്‍ സര്‍ക്കാര്‍ എടുത്ത തീരുമാനത്തെ ഈ സര്‍ക്കാരും അംഗീകരിക്കുകയായിരുന്നുവെന്ന് വിജിലന്‍സ് റിപ്പോര്‍ട്ടിലുണ്ട്.
അതേസമയം സര്‍ക്കാര്‍ എടുത്ത തീരുമാനമായതിനാല്‍ ഇത് അഴിമതി നിരോധന നിയമത്തിന്റെ പരിധിയില്‍ വരില്ലെന്നും വിജിലന്‍സ് പറയുന്നു. റിപ്പോര്‍ട്ട് കോടതി അംഗീകരിക്കുന്ന പക്ഷം അഞ്ച് ഐപിഎസ് ഉദ്യോഗസ്ഥരുടെ സ്ഥാനകയറ്റവും സര്‍ക്കാര്‍ പുനപരിശോധിക്കണ്ടതായിവരും. അതേസമയം നടപടിക്രമം പാലിച്ചാണ് സ്ഥാനകയറ്റം നല്‍കിയതെന്ന് മുന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ വന്ന് പൊതുതാല്‍പ്പര്യ ഹര്‍ജിയെ തുടര്‍ന്നായിരുന്ന കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്.
