ആലപ്പുഴ: പത്തിയൂരിൽ കൈക്കൂലി വാങ്ങാൻ ശ്രമിച്ച പഞ്ചായത്തംഗത്തെ വിജിലൻസ് അറസ്റ്റ് ചെയ്തു. പത്തിയൂർ പഞ്ചായത്ത് നാലാം വാർഡംഗം രാജനെയാണ് വിജിലൻസ് പിടികൂടിയത്.
പട്ടികജാതി കുടുംബങ്ങൾക്ക് വീടനുവദിക്കുന്ന പദ്ധതിയിലാണ് കൈക്കൂലി ചോദിച്ചത്. സർക്കാർ അനുവദിച്ച നാല് ലക്ഷം രൂപ കിട്ടാനാണ് പഞ്ചായത്തംഗം 50000 രൂപ ആവശ്യപ്പെട്ടത്. ആദ്യ തണയായി 10000 രൂപ കൈമാറുമ്പോഴായിരുന്നു വിജിലൻസ് അറസ്റ്റ്.
