ആലപ്പുഴ: ആലപ്പുഴയില്‍ കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത് സെക്രട്ടറിയെ വിജിലന്‍സ് പിടികൂടി. മുതുകുളം പഞ്ചായത്ത് സെക്രട്ടറി അന്‍സാരിയാണ് അറസ്റ്റിലായത്. ഫ്ലവര്‍ മില്ലിന് ലൈസന്‍സും കെട്ടിട നമ്പറും നല്‍കാനാണ് ഇയാള്‍ 10000 രൂപ ആവശ്യപ്പെട്ടത്. വിവരമറിഞ്ഞെത്തിയ വിജിലന്‍സ് സംഘം കൈക്കൂലി കൈമാറുന്നതിനിടെ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.