ജേക്കബ് തോമസിന്റെ 36 സർക്കുലറിൽ 33 എണ്ണം റദ്ദാക്കി വിജിലൻസ് ഇതാദ്യമായാണ് മുൻ ഡയറക്ടറുടെ സർക്കുലർ കൂട്ടത്തോടെ റദ്ദാക്കുന്നത്
തിരുവനന്തപുരം:മുന്‍ വിജിലന്‍സ് ഡയറക്ടറെ തിരുത്തി നിലവിലെ ഡയറക്ടര്‍. അഴിമതി നിര്‍മ്മാര്‍ജ്ഞനത്തിനായി ജേക്കബ് തോമസ് പുറത്തിറക്കിയ 36 സര്‍ക്കുലറില്‍ 33 ഉം ഡയറക്ടര്‍ ഡോ.എന്‍.സി. അസ്താന റദ്ദാക്കി. ജേക്കബ് തോമസിന്റെ സര്‍ക്കുലറുകള്‍ വിജിലന്‍സ് ചട്ടത്തിന് വിരുദ്ധമെന്ന മൂന്നംഗ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്.
വിജിലന്‍സ് യൂണിറ്റുകളില്‍ പരാതി ലഭിച്ചാല്‍ അന്വേഷണ ഉദ്യോഗസ്ഥന് സ്വതന്ത്ര്യമായി തീരുമാനമെടുക്കാമെന്ന ജേക്കബ് തോമസിന്റെ സര്‍ക്കുലര്‍ സര്‍ക്കാര്‍ നേരത്തെ തിരിത്തിയിരുന്നു. കേസെടുക്കാന്‍ ഡയറക്ടറുടെ അനുമതി വേണെമന്നായിരുന്ന ആഭ്യന്തര സെക്രട്ടറിയുടെ തിരുത്തല്‍.
ഈ ഉത്തരവിന്റെ ചുവടുപിടിച്ചാണ് ജേക്കബ് തോമസിന്റെ 36 സര്‍ക്കുലര്‍ പരിശോധിക്കാന്‍ രണ്ട് എസ്‌പിയും ഒരു ഡിവൈഎസ്‌പിയുടമങ്ങുന്ന സമിതിയെ അസ്താന ചുമതപ്പെടുത്തിയത്. മൂന്നു സര്‍ക്കുലറുകള്‍ മാത്രം നിലനില്‍ക്കുമെന്നും മറ്റെല്ലാം വിജിലസ് ചട്ടങ്ങള്‍ക്ക് വിരുദ്ദമെന്നാണ് സമിതി ശുപാശ ചെയ്തത്. പരാതികളിലെ തീര്‍പ്പാക്കല്‍, അന്വേഷണ ഉദ്യോഗസ്ഥര്‍ക്കുള്ള നിര്‍ദ്ദേശം, വിവിധ വകുപ്പുകളിലെ സോഷ്യല്‍ ഓഡിറ്റിംഗ്, അഴിമതിക്കെതികായ പ്രചാരണ പരിപാടികള്‍ തുടങ്ങിവയുമായി ബന്ധപ്പെട്ട് സര്‍ക്കുലറാണ് റദ്ദാക്കയിതില്‍ പ്രധാനപ്പെട്ടവ.
മുന്‍ ഡയറക്ടര്‍മാരുടെ സര്‍ക്കുലറുകള്‍ ഭേദഗതി ചെയ്യുകയ പതിവാണെങ്കിലും കൂട്ടത്തോടെ സര്‍ക്കുലറുകള്‍ റദ്ദാക്കുന്നത് ഇതാദ്യമാണ്. ഈ മാസം 30ന് കേന്ദ്ര സര്‍വ്വീസിലേക്ക് പോകാനിരിക്കെയാണ് എന്‍.സി.അസ്താനയുടെ ഉത്തരവ്.
