വിജിലന്‍സ് കോടതിയിൽ സമർപ്പിച്ചിരിക്കുന്നത് ടോം ജോസിനെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള റിപ്പോര്‍ട്ട്
ആലപ്പുഴ: തൊഴില് വകുപ്പ് അഡീഷണല് ചീഫ് സെക്രട്ടറി ടോം ജോസിനെതിരായ അനധികൃത സ്വത്ത് സമ്പാ ദന കേസ് പരിഗണിക്കുന്നത് മൂവാറ്റപുഴ വിജിലൻസ് കോടതി ഈ മാസം പതിനൊന്നിലേക്ക് മാറ്റി. ടോം ജോസിനെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള റിപ്പോർട്ടാണ് വിജിലന്സ് കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. ടോം ജോസിന് അനധികൃത സ്വത്തില്ലെന്നും കുടുംബരപരമായി ആസ്തി മാത്രമാണുള്ളതെന്നുമാണ് വിജിലൻസിൻറെ റിപ്പോർട്ട്.
2010 മുതല് 2016 സെപ്തംബർ വരെയുള്ള കാലഘട്ടത്തില് ടോം ജോസ് 1.03 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചു എന്നായിരുന്നു വിജിലന്സിന്റെ പ്രാഥമിക കണ്ടെത്തല്. എന്നാല് വിശദമായ അന്വേഷണത്തിൽ ഇത് സാധൂകരിക്കുന്നതിന് ആവശ്യമായ തെളിവുകൾ ലഭിച്ചില്ല. ഭാര്യാപിതവിൽ നിന്നും ടോം ജോസിൻറ് മകന് ലഭിച്ച പണം ഇദ്ദേഹത്തിന് നൽകിയതായാണ് വിജിലൻസ് കണ്ടെത്തിയിരിക്കുന്നത്. ഇത് പാരിതോഷികമായി കണക്കാക്കാനാകില്ലെന്നാണ് വിജിലൻസിൻറെ വാദം. ജേക്കബ് തോമസ് വിജിലന്സ് ഡയറക്ടറായിരിക്കെയാണ് ടോം ജോസിനെതിരെ കേസെടുത്തത്.
