കൊല്ലം: അഴിമതി ആരോപണത്തില്‍ കശുവണ്ടി വികസന കോർപ്പറേഷനെതിരെ ത്വരിതാന്വേഷണം നടത്താൻ വിജിലൻസ് തീരുമാനം. കഴിഞ്ഞ നവംബറിൽ കശുവണ്ടി കോർപറേഷനിൽ നടന്ന 14.5 കോടി രൂപയുടെ ഇടപാടിൽ അഴിമതി നടന്നെന്ന് ആരോപിച്ച് നൽകിയ പരാതിയിലാണ് അന്വേഷണത്തിന് വിജിലൻസ് ഉത്തരവിട്ടത്.
ഇടപാടുമായി ബന്ധപ്പെട്ട ഫയലുകൾ തിങ്കളാഴ്ച വിജിലൻസ് പരിശോധിക്കും. ഇടതു സർക്കാർ അധികാരത്തിൽ വന്നശേഷം കോർപ്പറേഷനെതിരെ നടക്കുന്ന ആദ്യ വിജിലൻസ് പരിശോധനയാണിത്.
