തിരുവനന്തപുരം: ടോംസ് എഞ്ചിനിയറിംഗ് കൊളേജിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. സാങ്കേതിക സര്‍വ്വകലാശാല രജിസ്ട്രാര്‍ നടത്തിയ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആണ് അന്വേഷണത്തിന് ഉത്തരവിട്ടത്. കൊളജിന് അഫിലേഷന്‍ ലഭിക്കാന്‍ വ്യാജ രേഖകള്‍ ഹാജരാക്കിയതുള്‍പ്പെടെ നിരവധി കാര്യങ്ങള്‍ കോളജിനെതിരെ കണ്ടെത്തിയിരുന്നു.